തുടരുന്നു.....
അപ്പോഴേക്കും ഉണ്ണിച്ചേട്ടന്‍ അയാളെ താങ്ങിപ്പിടിച്ചിരുന്നു , ഞെട്ടലില്‍ നിന്ന് മുക്തനായി
വരുന്നതേ ഉണ്ടായിരിന്നുള്ളൂ ഞാന്‍
ആ കടയില്‍ നിന്ന് തെന്നെ ഒരു സോഡാ വാങ്ങി അദ്ധേഹത്തിന്റെ കയ്യിലേക്ക് ചേട്ടന്‍ പിടിപ്പിച്ചു
ഒരു കവിള്‍ കൊണ്ട് പുറത്തേക്കു തുപ്പി , അതിനു ശേഷം ഇത്തിരി കയ്യില്‍ ഒഴിച്ച് മുഖം കഴുകി , പിന്നെ
ഒരിറക്ക് കുടിച്ചു.
"എടാ എനിക്കിത്തിരി കള്ളു വേണം ....."
ഉണ്ണിയേട്ടനും പലയിടത് വെച്ച് കണ്ടിട്ടുണ്ട് എന്നല്ലാതെ അത്ര അടുത്ത പരിചയമൊന്നും ഉണ്ടായിരുന്നില്ല
അപരിചിതനായ ഒരാളോട് ഇങ്ങനെ ആധികാരികമായി മദ്യം ആവശ്യപ്പെടാന്‍ മലയാളത്തിനു ഒരൊറ്റ കവിയേ ഉള്ളൂ എന്ന് ഉണ്ണിച്ചേട്ടന്‍ പറഞ്ഞു .
എവിടെ നിന്നോ കരിപ്പൊട്ടി കാപ്പിയുടെ നിറമുള്ള ഒരു റമ്മിന്റെ പൈന്റു കുപ്പിയുമായി
ചേട്ടന്‍ മടങ്ങിവന്നു,
വെള്ളം പോലും ചേര്‍ക്കാതെ അത് കഴിക്കുന്നത് ഞങ്ങള്‍ രണ്ടു പേരും ഇമ ചിമ്മാതെ നോക്കിനിന്നു
" എങ്കില്‍ പോകാം ഞാനും വരുന്നു നിങ്ങളുടെ കൂടെ , എനിക്കിനി നാളെ എരനാകുലത്ത് ചെന്നാല്‍ മതി
ചേട്ടന് അതില്‍ പരം ഒരു സന്തോഷമില്ലയിരുന്നു .
പ്രിയ കവിയെ സല്‍ക്കരിക്കാന്‍ ഒരു അവസരം കിട്ടിയിരിക്കുകയാണ് അത് ആ മുഖത്ത് തെളിഞ്ഞു കണ്ടു, ഞാനും ആവേശഭരിതനായി .
അടുത്തുള്ള ബൂത്തില്‍ നിന്ന് ചേട്ടന്‍ പ്രിയനേ വിളിച്ചു പറഞ്ഞു ( പ്രിയന്‍ ഞങ്ങളുടെ മറ്റൊരു സുഹൃത്ത് )
അപ്പുറത്ത് നിന്ന് അതിലും കൂടുതല്‍ ആഹ്ലാദമാണ് ഉയരുന്നതെന്ന് എനിക്ക് മനസ്സിലായി
തുടരും ..........
Tuesday, November 2, 2010
Monday, November 1, 2010
അയ്യപ്പനാശാനൊപ്പം ഒരു ദിവസം ഭാഗം ഒന്ന്
പത്തനംതിട്ട ബസ് സ്ടാണ്ടിന്റെ ഓരത്തുള്ള ഒരു മുറുക്കാന്‍ കടയുടെ സൈഡില്‍ മുഷിഞ്ഞ ഷര്‍ട്ടും മുണ്ടുമായി ആകെ അവശനെപ്പോലെ തോന്നിക്കുന്ന അയാളെ കാണാന്‍ കഴിഞ്ഞത്. .അപ്പോഴും അയാള്‍ ആ ഡയറി നെഞ്ചോട് അടുക്കിപ്പിടിച്ചിരുന്നു .അവ്യക്തമായി എന്തൊക്കെയോ അയാള്‍ പറഞ്ഞു കൊണ്ടിരുന്നെങ്കിലും അത് എന്താണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.."നമുക്കൊരു കാര്യം ചെയ്യാം പുള്ളിയെ അങ്ങ് തൂക്കിയാലോ "
ഉണ്ണിചേട്ടന്റെ നീക്കം അടുത്ത പ്രശ്നം ഉണ്ടാക്കാന്‍ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.
"വിട് ഉണ്ണിയേട്ടാ നമുക്ക് അടുത്ത ബസ് പിടിക്കാന്‍ നോക്കാം" ദൂര യാത്ര കൊണ്ട് ക്ഷീണം തോന്നി തുടങ്ങിയ ഞാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് ശ്രമിച്ചത് "നീ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കിയേ, ആരാണെന്ന് നിനക്ക് മനസ്സിലായോ ?"
പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് പോകുന്നതിനു തൊട്ടു മുന്‍പുള്ള അവധിക്കാലം, വായനയും പുസ്തകങ്ങളും വായനശാലകലുമായി സമയം പോക്കിയിരുന്ന കാലം. ഉണ്ണിയേട്ടന്‍ പറഞ്ഞിട്ടാണ് അന്നൊക്കെ ആദ്യമായി കവിതകള്‍
വായിക്കുവാന്‍ തുടങ്ങിയത്. ഏതോ ഒരു പുസ്തകത്തിന്റെ പുറം ചട്ടയില്‍ ആ മുഖം ഹെലിഞ്ഞു വരുന്നതായി എനിക്ക് തോന്നി തുടങ്ങി.
ചേട്ടന്‍ പറഞ്ഞു തരാതെ തന്നെ ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു, അതെ അത് അദ്ദേഹം തന്നെ
"കവി എ. അയ്യപ്പന്‍ "
ആദ്യത്തെ വായനയില്‍ പരസ്പര ബന്ടമില്ലാത്ത ജല്‍പ്പനങ്ങള്‍ എന്ന് തോന്നിയിരുന്ന,
രണ്ടാമത്തെയും മൂന്നാമത്തെയും വായനയില്‍ അദ്ഭുതത്തോടെ തിരിച്ചറിഞ്ഞ കവിതയുടെ അകംപോരുളിനെ.......
എന്നെങ്കിലും ഇതെഴുതിയ ആളിനെ കാണുമ്പോള്‍ സാഷ്ടാംഗം വീഴണമെന്നു അന്നേ കരുതിയിരുന്നു .....
ഇത്രയും മുഷിഞ്ഞു പ്രാകൃതനായി
ഇദ്ദേഹം തന്നെയോ സുമംഗല
എഴുതിയത്, വെയില്‍ തിന്നുന്ന പക്ഷി എഴുതിയത് ,,,,,

Subscribe to:
Comments (Atom)