Tuesday, November 2, 2010

അയ്യപ്പനാശാനൊപ്പം ഒരു ദിവസം / ഭാഗം രണ്ടു

തുടരുന്നു.....
അപ്പോഴേക്കും ഉണ്ണിച്ചേട്ടന്‍ അയാളെ താങ്ങിപ്പിടിച്ചിരുന്നു , ഞെട്ടലില്‍ നിന്ന് മുക്തനായി
വരുന്നതേ ഉണ്ടായിരിന്നുള്ളൂ ഞാന്‍
ആ കടയില്‍ നിന്ന് തെന്നെ ഒരു സോഡാ വാങ്ങി അദ്ധേഹത്തിന്റെ കയ്യിലേക്ക് ചേട്ടന്‍ പിടിപ്പിച്ചു
ഒരു കവിള്‍ കൊണ്ട് പുറത്തേക്കു തുപ്പി , അതിനു ശേഷം  ഇത്തിരി കയ്യില്‍ ഒഴിച്ച് മുഖം കഴുകി , പിന്നെ
ഒരിറക്ക് കുടിച്ചു.
"എടാ എനിക്കിത്തിരി കള്ളു വേണം ....."
ഉണ്ണിയേട്ടനും പലയിടത് വെച്ച് കണ്ടിട്ടുണ്ട് എന്നല്ലാതെ അത്ര അടുത്ത പരിചയമൊന്നും ഉണ്ടായിരുന്നില്ല
അപരിചിതനായ ഒരാളോട് ഇങ്ങനെ ആധികാരികമായി മദ്യം ആവശ്യപ്പെടാന്‍ മലയാളത്തിനു ഒരൊറ്റ കവിയേ ഉള്ളൂ എന്ന് ഉണ്ണിച്ചേട്ടന്‍ പറഞ്ഞു .
എവിടെ നിന്നോ കരിപ്പൊട്ടി കാപ്പിയുടെ നിറമുള്ള ഒരു റമ്മിന്റെ പൈന്റു കുപ്പിയുമായി
ചേട്ടന്‍ മടങ്ങിവന്നു,
വെള്ളം പോലും ചേര്‍ക്കാതെ അത് കഴിക്കുന്നത്‌ ഞങ്ങള്‍ രണ്ടു  പേരും ഇമ ചിമ്മാതെ നോക്കിനിന്നു
" എങ്കില്‍ പോകാം ഞാനും വരുന്നു നിങ്ങളുടെ കൂടെ , എനിക്കിനി നാളെ എരനാകുലത്ത് ചെന്നാല്‍ മതി 
ചേട്ടന് അതില്‍ പരം ഒരു സന്തോഷമില്ലയിരുന്നു .
പ്രിയ കവിയെ സല്‍ക്കരിക്കാന്‍ ഒരു അവസരം കിട്ടിയിരിക്കുകയാണ്  അത് ആ മുഖത്ത് തെളിഞ്ഞു കണ്ടു, ഞാനും ആവേശഭരിതനായി .
അടുത്തുള്ള ബൂത്തില്‍ നിന്ന് ചേട്ടന്‍ പ്രിയനേ വിളിച്ചു പറഞ്ഞു ( പ്രിയന്‍ ഞങ്ങളുടെ മറ്റൊരു സുഹൃത്ത്‌ )
അപ്പുറത്ത് നിന്ന് അതിലും കൂടുതല്‍ ആഹ്ലാദമാണ്‌ ഉയരുന്നതെന്ന് എനിക്ക് മനസ്സിലായി
തുടരും ..........

No comments:

Post a Comment