തുടരുന്നു.....
അപ്പോഴേക്കും ഉണ്ണിച്ചേട്ടന്‍ അയാളെ താങ്ങിപ്പിടിച്ചിരുന്നു , ഞെട്ടലില്‍ നിന്ന് മുക്തനായി
വരുന്നതേ ഉണ്ടായിരിന്നുള്ളൂ ഞാന്‍
ആ കടയില്‍ നിന്ന് തെന്നെ ഒരു സോഡാ വാങ്ങി അദ്ധേഹത്തിന്റെ കയ്യിലേക്ക് ചേട്ടന്‍ പിടിപ്പിച്ചു
ഒരു കവിള്‍ കൊണ്ട് പുറത്തേക്കു തുപ്പി , അതിനു ശേഷം ഇത്തിരി കയ്യില്‍ ഒഴിച്ച് മുഖം കഴുകി , പിന്നെ
ഒരിറക്ക് കുടിച്ചു.
"എടാ എനിക്കിത്തിരി കള്ളു വേണം ....."
ഉണ്ണിയേട്ടനും പലയിടത് വെച്ച് കണ്ടിട്ടുണ്ട് എന്നല്ലാതെ അത്ര അടുത്ത പരിചയമൊന്നും ഉണ്ടായിരുന്നില്ല
അപരിചിതനായ ഒരാളോട് ഇങ്ങനെ ആധികാരികമായി മദ്യം ആവശ്യപ്പെടാന്‍ മലയാളത്തിനു ഒരൊറ്റ കവിയേ ഉള്ളൂ എന്ന് ഉണ്ണിച്ചേട്ടന്‍ പറഞ്ഞു .
എവിടെ നിന്നോ കരിപ്പൊട്ടി കാപ്പിയുടെ നിറമുള്ള ഒരു റമ്മിന്റെ പൈന്റു കുപ്പിയുമായി
ചേട്ടന്‍ മടങ്ങിവന്നു,
വെള്ളം പോലും ചേര്‍ക്കാതെ അത് കഴിക്കുന്നത് ഞങ്ങള്‍ രണ്ടു പേരും ഇമ ചിമ്മാതെ നോക്കിനിന്നു
" എങ്കില്‍ പോകാം ഞാനും വരുന്നു നിങ്ങളുടെ കൂടെ , എനിക്കിനി നാളെ എരനാകുലത്ത് ചെന്നാല്‍ മതി
ചേട്ടന് അതില്‍ പരം ഒരു സന്തോഷമില്ലയിരുന്നു .
പ്രിയ കവിയെ സല്‍ക്കരിക്കാന്‍ ഒരു അവസരം കിട്ടിയിരിക്കുകയാണ് അത് ആ മുഖത്ത് തെളിഞ്ഞു കണ്ടു, ഞാനും ആവേശഭരിതനായി .
അടുത്തുള്ള ബൂത്തില്‍ നിന്ന് ചേട്ടന്‍ പ്രിയനേ വിളിച്ചു പറഞ്ഞു ( പ്രിയന്‍ ഞങ്ങളുടെ മറ്റൊരു സുഹൃത്ത് )
അപ്പുറത്ത് നിന്ന് അതിലും കൂടുതല്‍ ആഹ്ലാദമാണ് ഉയരുന്നതെന്ന് എനിക്ക് മനസ്സിലായി
തുടരും ..........
Tuesday, November 2, 2010
Monday, November 1, 2010
അയ്യപ്പനാശാനൊപ്പം ഒരു ദിവസം ഭാഗം ഒന്ന്
പത്തനംതിട്ട ബസ് സ്ടാണ്ടിന്റെ ഓരത്തുള്ള ഒരു മുറുക്കാന്‍ കടയുടെ സൈഡില്‍ മുഷിഞ്ഞ ഷര്‍ട്ടും മുണ്ടുമായി ആകെ അവശനെപ്പോലെ തോന്നിക്കുന്ന അയാളെ കാണാന്‍ കഴിഞ്ഞത്. .അപ്പോഴും അയാള്‍ ആ ഡയറി നെഞ്ചോട് അടുക്കിപ്പിടിച്ചിരുന്നു .അവ്യക്തമായി എന്തൊക്കെയോ അയാള്‍ പറഞ്ഞു കൊണ്ടിരുന്നെങ്കിലും അത് എന്താണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.."നമുക്കൊരു കാര്യം ചെയ്യാം പുള്ളിയെ അങ്ങ് തൂക്കിയാലോ "
ഉണ്ണിചേട്ടന്റെ നീക്കം അടുത്ത പ്രശ്നം ഉണ്ടാക്കാന്‍ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.
"വിട് ഉണ്ണിയേട്ടാ നമുക്ക് അടുത്ത ബസ് പിടിക്കാന്‍ നോക്കാം" ദൂര യാത്ര കൊണ്ട് ക്ഷീണം തോന്നി തുടങ്ങിയ ഞാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് ശ്രമിച്ചത് "നീ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കിയേ, ആരാണെന്ന് നിനക്ക് മനസ്സിലായോ ?"
പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് പോകുന്നതിനു തൊട്ടു മുന്‍പുള്ള അവധിക്കാലം, വായനയും പുസ്തകങ്ങളും വായനശാലകലുമായി സമയം പോക്കിയിരുന്ന കാലം. ഉണ്ണിയേട്ടന്‍ പറഞ്ഞിട്ടാണ് അന്നൊക്കെ ആദ്യമായി കവിതകള്‍
വായിക്കുവാന്‍ തുടങ്ങിയത്. ഏതോ ഒരു പുസ്തകത്തിന്റെ പുറം ചട്ടയില്‍ ആ മുഖം ഹെലിഞ്ഞു വരുന്നതായി എനിക്ക് തോന്നി തുടങ്ങി.
ചേട്ടന്‍ പറഞ്ഞു തരാതെ തന്നെ ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു, അതെ അത് അദ്ദേഹം തന്നെ
"കവി എ. അയ്യപ്പന്‍ "
ആദ്യത്തെ വായനയില്‍ പരസ്പര ബന്ടമില്ലാത്ത ജല്‍പ്പനങ്ങള്‍ എന്ന് തോന്നിയിരുന്ന,
രണ്ടാമത്തെയും മൂന്നാമത്തെയും വായനയില്‍ അദ്ഭുതത്തോടെ തിരിച്ചറിഞ്ഞ കവിതയുടെ അകംപോരുളിനെ.......
എന്നെങ്കിലും ഇതെഴുതിയ ആളിനെ കാണുമ്പോള്‍ സാഷ്ടാംഗം വീഴണമെന്നു അന്നേ കരുതിയിരുന്നു .....
ഇത്രയും മുഷിഞ്ഞു പ്രാകൃതനായി
ഇദ്ദേഹം തന്നെയോ സുമംഗല
എഴുതിയത്, വെയില്‍ തിന്നുന്ന പക്ഷി എഴുതിയത് ,,,,,

Sunday, October 10, 2010
അപ്പൂപ്പന്മാര്‍ക്കും അമ്മൂമ്മമാര്‍ക്കും
ഈ താള്‍ ഞാന്‍ എന്‍റെ അമ്മൂമ്മമാര്‍ക്കും അപ്പൂപ്പന്മാര്‍ക്കും മാറ്റി വയ്ക്കുന്നു
രാത്രിയുടെ ഏകാന്തതയില്‍ തടവറയില്‍ തലയണയില്‍ കെട്ടിപ്പിടിച്ചു ഏങലടിച്ചപ്പോള്‍ എന്തു പറ്റിയെടാ മക്കനെ എന്നു ചോദിച്ചു കെട്ടിപ്പിടിച്ചു മാറോടച്ച് എന്നെ ആശ്വസിപ്പിച്ച അവരെ ഒരിക്കല്‍ കൂടി എനിക്ക് കാണുവാ കഴിഞെങ്കില്‍...........
ഇപ്പൊഴും ചില രാത്രികളില്‍ അന്നേ പോലെ സ്വപ്നത്തില്‍ അവരെന്നെ കെട്ടിപ്പിടിക്കാറുണ്ട്.
ഞെട്ടി ഉണരുമ്പോള്‍ ആ സ്വപ്നം തന്ന ദൈവത്തിനോട് ഞാന്‍ നന്ദി പറയുന്നു.....എന്തിനെന്നൊ ??? സ്വപ്നത്തിലെങ്കിലും എനിക്കു അവരെ ഒന്നു കാണിച്ചുതന്നതിന്.
ഖാദി ബോർഡിൽനിന്നു കിട്ടുന്ന പഞി മെത്തയുടെ പതു പതുപ്പും ചന്ദനതൈലതിന്റെ ഗന്ദവും ആയാല്‍ അതെന്‍റെ മീശ അപ്പുപ്പന്‍ ആയി,
എനിക്കു പാലുമയി എന്‍റെ പുറകെ നടന്നു എന്നെ ഊട്ടിയിരുന്ന പാലിന്റെ മണമുള്ള എന്‍റെ പാലമ്മൂമ്മ,,,
സത്യം ഇതു എഴുതുമ്പോള്‍ തന്നെ എന്‍റെ കണ്ണ് നിറയുന്നു.... വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോള്‍ പലഹാരവുമായി വന്നിരുന്ന എന്‍റെ കൊച്ചപ്പൂപ്പന്‍ മറ്റുള്ള കുട്ടികളൊന്നും കാണാതെ രാവിലെ എനിക്കു ഏത്തക്ക തന്നിരുന്ന കൊച്ചമ്മൂമ്മ... എന്നെ വായനയുടെ ലോകത്തേക്കു കൈ പിടിച്ചു നടത്തി, നന്മയുടെ ലോകങ്ങൾ എനിക്കു കാട്ടിതന്ന അവരെയെല്ലാം ഒരിക്ക കൂടി എനിക്കൊന്നു കാണാന്‍ കഴിഞിരുന്നെങ്കില്‍,,,,,,,,,, ഒന്നു കെട്ടിപിടിച്ചുമ്മ വെയ്ക്കാന്‍ കഴിഞിരുന്നെങ്കില്‍ ദൈവം ഒരു വരം ചോദിച്ചാല്‍ ഞാന്‍ ആവശ്യപ്പെടുക അതായിരിക്കും......

Labels:
ormmakalil chilathu
Friday, October 8, 2010
പോളേട്ടന്‍
പോളേട്ടന്‍ മനസ്സില്‍ പിന്നെയും വന്നു നിറയാന്‍ തുടങ്ങിയിട്ട് നാളുകളെരെയായി , എഴുതണം എന്ന് കരുതി എത്രയോ തവണ പേനയെടുത്ത് പക്ഷെ ഓരോ പ്രാവശ്യവും എന്തെങ്കിലും വന്നു അത് മുടക്കുകയായിരുന്നു , പോളേട്ടനും മോളിചെച്ചിയും, രണ്ടു പെണ്കുഞ്ഞുങ്ങളും.ഇത്രയും ചേര്‍ന്നാല്‍ സ്വര്‍ഗമായി. പലപ്പോഴുമെന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു കുടുംബ ജീവിതം. പോളേട്ടനെപ്പറ്റി പറയുവാന്‍ ഒരു ദിവസം പോര, ഞാന്ങ്ങളുടെ മലയോരഗ്രാമത്തില്‍ അത്രയും വിദ്യാഭ്യാസമുള്ള ഒരാളും ഇല്ലായിരുന്നു, രണ്ടു മാസ്റ്റര്‍ ഡിഗ്രിയും ഡോക്ട്രേട്ടും, , അതോനുംയിരുന്നില്ല പോളേട്ടനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കിയത് അതൊന്നുമായിരുന്നില്ല, ലളിതമായ ജീവിതവും , രീതികളും, ഏതു ഉയര്‍ന്ന തലത്തിലും ജോലി കിട്ടുമായിരുന്നിട്ടും മിന്നംപരയിലെ ഓരോ ചെറിയ ഹൈസ്കൂളില്‍ ഒരു സാധാരണ അധ്യാപകനായി ജീവിക്കുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു.
പോളെട്ടനുമായിഎനിക്കുണ്ടായിരുന്നത് സഹോദര സ്നേഹം പോലെ തോന്നിക്കുന്ന സൌഹൃദമായിരുന്നു .
എല്ലാ വിശേഷ അവസരങ്ങളിലും ആ വീട്ടിലെ ക്ഷണിക്കപ്പെടാത്ത വീടുകാരനായിരുന്നു ഞാന്‍ .അധ്യാപകര്‍ മദ്യപിക്കാറില്ല എന്ന എന്റെ അടിയുറച്ച വിശ്വാസം പാടെ തകര്‍ന്നുപോയത് പോളേട്ടന്‍ ആദ്യമായി മദ്യപിക്കുന്നത് കണ്ടപ്പോഴാണ് .
ലഹരിയാളുംപോള്‍ അദ്ദേഹം കൂടുതല്‍ സരസനായി, വാചാലനായി.
മദ്യം എന്നത് വളരെ കുറച്ചു ആള്‍ക്കാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാനെന്നും മദ്യം എങ്ങനെ ഒരാളെ രസികനാക്കി മാറ്റുന്നു എന്നും കണ്ടതും അറിഞ്ഞതും പോളേട്ടനില്‍ നിന്നും ആയിരിന്നു.
സന്തോഷകരമായ ആ ദാമ്പത്യ ജീവിതം അതേപോലെ എന്റെ ജീവിതത്തിലും പകര്തനമെന്നു ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു
ചില വൈകുന്നേരങ്ങളില്‍ എന്നെയും കൂടെ കൂട്ടി അദ്ദേഹം കുടുംബസമേതം ഏതെങ്കിലും ഒരു മൊട്ടക്കുന്നിലേക്ക് പോകും. അവിടെ വെച്ച് തന്നെ ഭക്ഷണം പാകം ചെയ്തും പാട്ടുപാടിയും രാവിലെ മൂന്നു മണി വരെയെങ്കിലും ചെലവാക്കും . നല്ല നിലാവുള്ള ദിവസങ്ങളായിരുന്നു പോളേട്ടന്‍ അതിനായി തിരഞ്ഞെടുത്തിരുന്നത് .
ആ മനോഹര ചിത്രങ്ങള്‍ ഇപ്പോഴും മനസ്സെന്ന ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്നു.
ഒരു ദിവസം കവലയില്‍ നില്‍ക്കുമ്പോളാണ് അറിഞ്ഞത് പോളേട്ടനെ ആശുപത്രിയില്‍ പ്രവേശiപ്പിചിരിക്കുന്നെന്നു .
സൈക്കിള്‍ ചവിട്ടി അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
വലിയവീട്ടില്‍ ഡോ. പോള്‍ ജോസഫ് (47) നിര്യാതനായി. മിന്നുംപാറ യു. പി സ്കൂള്‍ അധ്യാപകനായിരുന്നു . ഭാര്യ മോളി ജോസഫ് . മക്കള്‍ ആര്‍ദ്ര , അനാമിക. സംസ്കാരം വെള്ളിയാഴ്ച.
എത്രനാള്‍ വേണ്ടിവന്നു ചിരിച്ചുകൊണ്ട് "എന്തോക്കെയുന്ടെടോ" എന്ന് ചോദിക്കുന്ന പോളേട്ടന്റെ മുഖം ഒന്ന് വിസ്മ്രിതിയിലെക്കാഴ്ത്തുവാന്‍ .
പെയ്യാന്‍ തുടങ്ങുന്ന ഭാവത്തോടെ അല്ലാതെ പിന്നെ മോളിചെച്ചിയെ കാണാന്‍ കഴിഞ്ഞിട്ടില്ല.. ..
എല്ലാം ഒര്ര്‍മ്മചിത്രങ്ങലാക്കി വിങ്ങലുകള്‍ ബാക്കി വെയ്ച് പോളേട്ടന്‍ ...........
ഈ പോളേട്ടനെയും കുടുംബത്തെയും എനിക്കറിയില്ല എന്നുള്ളതും ഒരു ട്രെയിന്‍ യാത്രയില്‍ വെയ്ച്ചു പരിചയപ്പെട്ട റാഫി എന്ന ഒരു സുഹൃത്ത് പറഞ്ഞ അയാളുടെ നാട്ടുകാരനായിരുന്നു പോളേട്ടനെന്നുള്ളതും ആയിരിന്നു അദ്ദേഹത്തെ വിസ്മരിക്കാന്‍ പറ്റാത്ത ഒന്നാക്കി മാറ്റിയത്.

Subscribe to:
Comments (Atom)