Monday, January 26, 2009

ഞങ്ങളുടെ പ്രിയപ്പെട്ട പപ്പാച്ചിക്ക്..................

ഒരു ദിവസം പ്രത്യേകിച്ചു ഒന്നും പറയാതെ ഒരു സൂചന പോലും തരാതെ ഞ്ഞങ്ങളെ ഒറ്റയ്ക്കാക്കി
പോയ പപ്പാച്ചിക്ക്................

ജനുവരി 31 നു ഞ്ഞങ്ങളിൽ നിന്നു അകന്നു പോയിട്ട് ഒരു വർഷം തികയുന്നു.

എന്നോടെങ്കിലും ഒന്നു സൂചിപ്പിച്ചിട്ടു പോകാമായിരുന്നു,അങ്ങനെയെങ്കിൽ ഞാൻ ഇത്രയും തകർന്നു പോകുമായിരുന്നില്ല...............
തുരുത്തിലൊറ്റപ്പെട്ടവനെ പോലെ പപ്പായുടെ മണിച്ചിയെയും കലമോളെയും നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ച് ഒരു തുള്ളി കണ്ണുനീരു പോലൂം ഇറ്റാതെ ഞാൻ എങ്ങനെ നിന്നു എന്ന് ഇന്നും എനിക്കറിയില്ലാ,,,,,
ഞനിത്രയും സ്നേഹിച്ചതല്ലേ പോകുമ്പോൾ എന്നോട് “കണ്ണൻ മോനെ ഞാൻ പോകുവാടാ” എന്നൊരു
വാക്കു പറയാമായിരുന്നു,,,,,എങ്കിൽ എന്റെ വീഴ്ച ഇത്ര ആഴതിലുള്ളതകുമായിരുന്നില്ല.
എന്നേക്കൊണ്ട് കഴിയുമാ‍യിരുന്നില്ല എങ്കിലും മോൾടെ കല്യാണം ഭംഗിയായി തന്നെ നടത്തിയിട്ടുണ്ട്.
നമ്മൾടെ സ്വപ്നക്കൂട്ടിൽ പപ്പാച്ചിയില്ലെന്ന ഒരൊറ്റ കൂറവ് മാത്രമെ ഉള്ളൂ.
തന്നെ കിടക്കാൻ പോലും പേടിയുള്ള പപ്പാച്ചി ചിത അടുക്കിയപ്പൊൾ പേടിക്കുമോ എന്നു മാത്രമായിരുന്നു എന്റെ ഭയം.......അപ്പോൾ മാത്രമേ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുള്ളൂ.
ഇപ്പോഴും ചില ഉച്ച നേരങ്ങളിൽ ഞാൻ വെറുതേ എന്റെ മൊബൈലിൽ നോക്കാറുണ്ട് “ എവിടാ കണ്ണൻ മോനെ നീ......ഉണ്ണാൻ വരുന്നില്ലേ, പുളിശ്ശേരിയും മീനും ശരി ആക്കിയിട്ടുണ്ട് പെട്ടന്നു വാ”
എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നുണ്ടോന്ന്.........ഇനിയൊരിക്കലും അങ്ങനെയൊന്നു ഉണ്ടാകില്ല എന്നു അറിയാമെങ്കിലും.
പപ്പാ പോയതിനു ശേഷം ഞാനെന്തെല്ലാം അനുഭവിച്ചു എന്നു ഞാൻ പറയെണ്ട കാര്യമില്ലല്ലോ....എല്ലാം കാണാൻ കഴിയുമല്ലോ.........
നമ്മുടെ മണികുട്ടി ഓട്ടോ മാവേലിക്കരയിൽ കൂടി ഓടുന്നത് ഞാൻ കണ്ടു. ഒന്നും വേണ്ടായിരുന്നു നമുക്ക് നമ്മുടെ പഴയ സ്വർഗം മതിയായിരുന്നെന്ന് അപ്പോളെനിക്കു തോന്നി.
പിന്നെ നമ്മുടെ “ഫോർത്ത്” ഇന്നില്ല,,, അവസാന ആണിയും അതിന്മേൽ അടിച്ചു കഴിഞ്ഞു.
നെഞ്ച് പറിച്ചെറിയുന്ന വേദനയോടെ ആണതു ഞാൻ നോക്കി നിന്നത്. എനിക്കെന്തു ചെയ്യാൻ കഴിയും.
ഇനിയും എല്ലാം പഴയതു പോലെ ശരിയാകും എന്ന് കരുതി വീണ്ടും ഒരു യുദ്ധത്തിനു ഞാൻ തയ്യാറാകുകയാണു,,,,,, നമ്മെ സഹായിച്ച പലരേയും അഭിമുഖീകരിക്കാൻ കഴിയാതെ ഞാൻ ഇപ്പോൾ ഒഴിഞ്ഞു മാറുകയാണു....എല്ലാം നാളെ ശരിയാക്കാം എന്ന വിശ്വാസത്തോട് കൂടി.
എന്നെ നേർവഴി കാട്ടിത്തരാൻ എനിക്കു പപ്പാച്ചി അല്ലാതെ ആരുമില്ല എന്നറിയാമല്ലോ....
ഒരേ ഒരാഗ്രഹം അടുത്ത ജന്മത്തിലും എനിക്ക് പപ്പായുടെ മോനായി തന്നെ ജനിച്ചാൽ മതി എന്നുള്ളതാണൂ കാരണം ഞങ്ങളെ സ്നേഹിച്ച് പപ്പാച്ചിക്ക്കും, പപ്പാച്ചിയെ സ്നേഹിച്ച് ഞങ്ങൾക്കും കൊതി തീർന്നില്ല എന്നതു തന്നെ.


എന്നു

പപ്പാച്ചിയുടെ സ്വന്തം കണ്ണൻ മോൻ

1 comment:

  1. കണ്ണന്റെ പപ്പാച്ചി, കണ്ണു നിറച്ചു. ഞങ്ങളുടെ പ്രിയപ്പെട്ട പപ്പാ, കളിത്തോഴന്‍, ഗുരു, കൂട്ടുകാരന്‍ എല്ലാമായിരുന്ന പപ്പാ, പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും ഞങ്ങളെ വിട്ടു പോയി എന്ന സത്യം ഉള്‍ക്കൊള്ളാനാവാതെ......
    ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആ പപ്പയുടേയും അമ്മച്ചിയുടെയും സ്നേഹത്തില്‍ തന്നെ വേണം എന്നാഗ്രഹിക്കുന്നു.....ഞാനും എന്റെ സഹോദരങ്ങളും!

    ReplyDelete