ഈ താള് ഞാന്‍ എന്റെ അമ്മൂമ്മമാര്‍ക്കും അപ്പൂപ്പന്മാര്ക്കും മാറ്റി വയ്ക്കുന്നു
രാത്രിയുടെ ഏകാന്തതയില്‍ തടവറയില്‍ തലയണയില്‍ കെട്ടിപ്പിടിച്ചു ഏങലടിച്ചപ്പോള് എന്തു പറ്റിയെടാ മക്കനെ എന്നു ചോദിച്ചു കെട്ടിപ്പിടിച്ചു മാറോടച്ച് എന്നെ ആശ്വസിപ്പിച്ച അവരെ ഒരിക്കല്‍ കൂടി എനിക്ക് കാണുവാ കഴിഞെങ്കില്‍...........
ഇപ്പൊഴും ചില രാത്രികളില്‍ അന്നേ പോലെ സ്വപ്നത്തില്‍ അവരെന്നെ കെട്ടിപ്പിടിക്കാറുണ്ട്.
ഞെട്ടി ഉണരുമ്പോള്‍ ആ സ്വപ്നം തന്ന ദൈവത്തിനോട് ഞാന്‍ നന്ദി പറയുന്നു.....എന്തിനെന്നൊ ??? സ്വപ്നത്തിലെങ്കിലും എനിക്കു അവരെ ഒന്നു കാണിച്ചുതന്നതിന്.
ഖാദി ബോർഡിൽനിന്നു കിട്ടുന്ന പഞി മെത്തയുടെ പതു പതുപ്പും ചന്ദനതൈലതിന്റെ ഗന്ദവും ആയാല്‍ അതെന്റെ മീശ അപ്പുപ്പന് ആയി,
എനിക്കു പാലുമയി എന്റെ പുറകെ നടന്നു എന്നെ ഊട്ടിയിരുന്ന പാലിന്റെ മണമുള്ള എന്റെ പാലമ്മൂമ്മ,,,
സത്യം ഇതു എഴുതുമ്പോള്‍ തന്നെ എന്റെ കണ്ണ് നിറയുന്നു.... വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോള്‍ പലഹാരവുമായി വന്നിരുന്ന എന്റെ കൊച്ചപ്പൂപ്പന്‍ മറ്റുള്ള കുട്ടികളൊന്നും കാണാതെ രാവിലെ എനിക്കു ഏത്തക്ക തന്നിരുന്ന കൊച്ചമ്മൂമ്മ... എന്നെ വായനയുടെ ലോകത്തേക്കു കൈ പിടിച്ചു നടത്തി, നന്മയുടെ ലോകങ്ങൾ എനിക്കു കാട്ടിതന്ന അവരെയെല്ലാം ഒരിക്ക കൂടി എനിക്കൊന്നു കാണാന്‍ കഴിഞിരുന്നെങ്കില്,,,,,,,,,, ഒന്നു കെട്ടിപിടിച്ചുമ്മ വെയ്ക്കാന്‍ കഴിഞിരുന്നെങ്കില് ദൈവം ഒരു വരം ചോദിച്ചാല്‍ ഞാന്‍ ആവശ്യപ്പെടുക അതായിരിക്കും......
പ്രിയ ബ്ലോഗ്ഗര്‍, ദയവായി 'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.
ReplyDelete