Friday, October 8, 2010

പോളേട്ടന്‍

പോളേട്ടന്‍ മനസ്സില്‍ പിന്നെയും വന്നു നിറയാന്‍ തുടങ്ങിയിട്ട് നാളുകളെരെയായി , എഴുതണം എന്ന് കരുതി എത്രയോ തവണ പേനയെടുത്ത് പക്ഷെ ഓരോ പ്രാവശ്യവും എന്തെങ്കിലും വന്നു അത് മുടക്കുകയായിരുന്നു , പോളേട്ടനും മോളിചെച്ചിയും, രണ്ടു പെണ്കുഞ്ഞുങ്ങളും.ഇത്രയും ചേര്‍ന്നാല്‍ സ്വര്‍ഗമായി. പലപ്പോഴുമെന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു കുടുംബ ജീവിതം. പോളേട്ടനെപ്പറ്റി പറയുവാന്‍ ഒരു ദിവസം പോര, ഞാന്ങ്ങളുടെ മലയോരഗ്രാമത്തില്‍ അത്രയും വിദ്യാഭ്യാസമുള്ള ഒരാളും ഇല്ലായിരുന്നു, രണ്ടു മാസ്റ്റര്‍ ഡിഗ്രിയും ഡോക്ട്രേട്ടും, , അതോനുംയിരുന്നില്ല പോളേട്ടനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കിയത് അതൊന്നുമായിരുന്നില്ല, ലളിതമായ ജീവിതവും , രീതികളും, ഏതു ഉയര്‍ന്ന തലത്തിലും ജോലി കിട്ടുമായിരുന്നിട്ടും മിന്നംപരയിലെ ഓരോ ചെറിയ ഹൈസ്കൂളില്‍ ഒരു സാധാരണ അധ്യാപകനായി ജീവിക്കുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു.

പോളെട്ടനുമായിഎനിക്കുണ്ടായിരുന്നത് സഹോദര സ്നേഹം പോലെ തോന്നിക്കുന്ന സൌഹൃദമായിരുന്നു .
എല്ലാ വിശേഷ അവസരങ്ങളിലും ആ വീട്ടിലെ ക്ഷണിക്കപ്പെടാത്ത വീടുകാരനായിരുന്നു  ഞാന്‍ .അധ്യാപകര്‍ മദ്യപിക്കാറില്ല എന്ന എന്റെ അടിയുറച്ച വിശ്വാസം പാടെ തകര്‍ന്നുപോയത് പോളേട്ടന്‍ ആദ്യമായി മദ്യപിക്കുന്നത് കണ്ടപ്പോഴാണ് . 


ലഹരിയാളുംപോള്‍ അദ്ദേഹം കൂടുതല്‍ സരസനായി, വാചാലനായി.
മദ്യം എന്നത് വളരെ കുറച്ചു ആള്‍ക്കാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാനെന്നും മദ്യം എങ്ങനെ ഒരാളെ രസികനാക്കി മാറ്റുന്നു എന്നും കണ്ടതും അറിഞ്ഞതും പോളേട്ടനില്‍ നിന്നും ആയിരിന്നു. 


സന്തോഷകരമായ ആ ദാമ്പത്യ ജീവിതം അതേപോലെ എന്റെ ജീവിതത്തിലും പകര്തനമെന്നു ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു
ചില വൈകുന്നേരങ്ങളില്‍ എന്നെയും കൂടെ കൂട്ടി അദ്ദേഹം കുടുംബസമേതം ഏതെങ്കിലും ഒരു മൊട്ടക്കുന്നിലേക്ക് പോകും. അവിടെ വെച്ച് തന്നെ ഭക്ഷണം പാകം ചെയ്തും പാട്ടുപാടിയും രാവിലെ മൂന്നു മണി വരെയെങ്കിലും ചെലവാക്കും . നല്ല നിലാവുള്ള ദിവസങ്ങളായിരുന്നു പോളേട്ടന്‍ അതിനായി തിരഞ്ഞെടുത്തിരുന്നത് .


ആ മനോഹര ചിത്രങ്ങള്‍ ഇപ്പോഴും മനസ്സെന്ന ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്നു.
ഒരു ദിവസം കവലയില്‍ നില്‍ക്കുമ്പോളാണ് അറിഞ്ഞത് പോളേട്ടനെ ആശുപത്രിയില്‍ പ്രവേശiപ്പിചിരിക്കുന്നെന്നു   .
സൈക്കിള്‍ ചവിട്ടി അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
വലിയവീട്ടില്‍ ഡോ. പോള്‍ ജോസഫ്‌ (47) നിര്യാതനായി. മിന്നുംപാറ യു. പി സ്കൂള്‍ അധ്യാപകനായിരുന്നു . ഭാര്യ മോളി ജോസഫ്‌ . മക്കള്‍ ആര്‍ദ്ര , അനാമിക. സംസ്കാരം  വെള്ളിയാഴ്ച.

എത്രനാള്‍ വേണ്ടിവന്നു ചിരിച്ചുകൊണ്ട് "എന്തോക്കെയുന്ടെടോ" എന്ന് ചോദിക്കുന്ന പോളേട്ടന്റെ മുഖം ഒന്ന് വിസ്മ്രിതിയിലെക്കാഴ്ത്തുവാന്‍ .
പെയ്യാന്‍ തുടങ്ങുന്ന ഭാവത്തോടെ അല്ലാതെ  പിന്നെ മോളിചെച്ചിയെ കാണാന്‍ കഴിഞ്ഞിട്ടില്ല.. ..


എല്ലാം ഒര്ര്‍മ്മചിത്രങ്ങലാക്കി വിങ്ങലുകള്‍ ബാക്കി വെയ്ച് പോളേട്ടന്‍ ...........

ഈ പോളേട്ടനെയും കുടുംബത്തെയും എനിക്കറിയില്ല എന്നുള്ളതും ഒരു ട്രെയിന്‍ യാത്രയില്‍ വെയ്ച്ചു പരിചയപ്പെട്ട റാഫി എന്ന ഒരു സുഹൃത്ത്‌ പറഞ്ഞ അയാളുടെ നാട്ടുകാരനായിരുന്നു പോളേട്ടനെന്നുള്ളതും ആയിരിന്നു അദ്ദേഹത്തെ വിസ്മരിക്കാന്‍ പറ്റാത്ത ഒന്നാക്കി മാറ്റിയത്.

1 comment:

  1. വായിച്ചപ്പോള്‍ ഒരു വേദന.

    ReplyDelete