പത്തനംതിട്ട ബസ് സ്ടാണ്ടിന്റെ ഓരത്തുള്ള ഒരു മുറുക്കാന്‍ കടയുടെ സൈഡില്‍ മുഷിഞ്ഞ ഷര്‍ട്ടും മുണ്ടുമായി ആകെ അവശനെപ്പോലെ തോന്നിക്കുന്ന അയാളെ കാണാന്‍ കഴിഞ്ഞത്. .അപ്പോഴും അയാള്‍ ആ ഡയറി നെഞ്ചോട് അടുക്കിപ്പിടിച്ചിരുന്നു .അവ്യക്തമായി എന്തൊക്കെയോ അയാള്‍ പറഞ്ഞു കൊണ്ടിരുന്നെങ്കിലും അത് എന്താണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.."നമുക്കൊരു കാര്യം ചെയ്യാം പുള്ളിയെ അങ്ങ് തൂക്കിയാലോ "
ഉണ്ണിചേട്ടന്റെ നീക്കം അടുത്ത പ്രശ്നം ഉണ്ടാക്കാന്‍ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.
"വിട് ഉണ്ണിയേട്ടാ നമുക്ക് അടുത്ത ബസ് പിടിക്കാന്‍ നോക്കാം" ദൂര യാത്ര കൊണ്ട് ക്ഷീണം തോന്നി തുടങ്ങിയ ഞാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് ശ്രമിച്ചത് "നീ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കിയേ, ആരാണെന്ന് നിനക്ക് മനസ്സിലായോ ?"
പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് പോകുന്നതിനു തൊട്ടു മുന്‍പുള്ള അവധിക്കാലം, വായനയും പുസ്തകങ്ങളും വായനശാലകലുമായി സമയം പോക്കിയിരുന്ന കാലം. ഉണ്ണിയേട്ടന് പറഞ്ഞിട്ടാണ് അന്നൊക്കെ ആദ്യമായി കവിതകള്‍
വായിക്കുവാന്‍ തുടങ്ങിയത്. ഏതോ ഒരു പുസ്തകത്തിന്റെ പുറം ചട്ടയില്‍ ആ മുഖം ഹെലിഞ്ഞു വരുന്നതായി എനിക്ക് തോന്നി തുടങ്ങി.
ചേട്ടന് പറഞ്ഞു തരാതെ തന്നെ ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു, അതെ അത് അദ്ദേഹം തന്നെ
"കവി എ. അയ്യപ്പന് "
ആദ്യത്തെ വായനയില്‍ പരസ്പര ബന്ടമില്ലാത്ത ജല്പ്പനങ്ങള് എന്ന് തോന്നിയിരുന്ന,
രണ്ടാമത്തെയും മൂന്നാമത്തെയും വായനയില്‍ അദ്ഭുതത്തോടെ തിരിച്ചറിഞ്ഞ കവിതയുടെ അകംപോരുളിനെ.......
എന്നെങ്കിലും ഇതെഴുതിയ ആളിനെ കാണുമ്പോള്‍ സാഷ്ടാംഗം വീഴണമെന്നു അന്നേ കരുതിയിരുന്നു .....
ഇത്രയും മുഷിഞ്ഞു പ്രാകൃതനായി
ഇദ്ദേഹം തന്നെയോ സുമംഗല
എഴുതിയത്, വെയില് തിന്നുന്ന പക്ഷി എഴുതിയത് ,,,,,
ഹ! ഇതെന്തു പണിയാ കാണിച്ചേ..
ReplyDeleteഇങ്ങനെയങ്ങ് നിര്‍ത്തിയാലോ..
ബാക്കി കൂടെ വേഗം എഴുതി പോസ്റ്റു ചെയ്യൂ ഭായ്!