Wednesday, December 24, 2014

വീണ്ടും ഒരു ക്രിസ്തുമസ്

വീണ്ടും ഒരു ക്രിസ്തുമസ് ..... മഞ്ഞിന്റെ മണമുള്ള നിലാവിനെയും കൊണ്ട് വന്നിരുന്ന
കുട്ടിക്കാലത്തെ ഏറ്റവും മനോഹര രാത്രികൾ. കുറെ ഓർമ്മചിത്രങ്ങളാണ് കണ്മുന്നിൽ വന്നു നിറയുന്നത്. ഗ്രാമവേദിയുടെ കരോൾ യാത്രകൾ, മനുവണ്ണന്റെയും ഉണ്ണി അണ്ണന്റെയും ഒക്കെ " അംബിളിക്കല കൊണ്ടോരൂഞ്ഞാല് കെട്ടി """"ഇമ്പമായ് ഗാനങ്ങൾ """മോളെ മോളെ " മന്ദമാരുതനൂഞ്ഞാലിലാടി .  പിന്നെ നനച്ച അവലും കപ്പയും , പെട്രോൾ മാക്സും,  അങ്ങനെ അങ്ങനെ. ഒരു തീരാത്ത നൊമ്പരവും ഉണ്ട് ആ ഓർമ്മകൾക്കൊപ്പം  "ബിനോയിയും. അറിയാത്ത ഏതോ ലോകത്തേക്ക് യാത്ര പോലും പറയാതെ പോയ കൂട്ടുകാരൻ.  ക്രിസ്തുമസ്സിനു രാവിലെ അപ്പവും ഇറച്ചിക്കറിയും കുര്യച്ചയാൻ എത്ര വീടുകളിലേക്ക് കൊടുത്തയച്ചിരുന്നു. ഇന്നും ആ രുചി ഒന്നിനും തരാൻ കഴിഞ്ഞിട്ടില്ല. കാലത്തിനെ കുത്തൊഴുക്കിൽ അവരെല്ലാം വിസ്മ്രിതിയിലേക്ക് അമർന്നിരിക്കുന്നു . അവരുടെ ഓർമ്മകൾ ഇല്ലാതെ ക്രിസ്തുമസ് കാലം എങ്ങനെ ഓർത്തെടുക്കും. 

No comments:

Post a Comment